കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാകരനും പിന്നണിഗായകനുമായ കണ്ണൂര്‍ സലീം (55) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെ ചാല ഇറക്കത്തില്‍ വച്ചാണ് അപകടം.
കണ്ണൂരില്‍ നിന്നു കൂത്തുപറമ്പിലേക്കു പോകുകയായിരുന്ന സലീമിന്റെ കാറില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ചരക്കുലോറി ഇടിക്കുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാറില്‍ സലീം മാത്രമേ ഉണ്ടായിരുന്നുള്ളു.
പാലം, മണിത്താലി, നായകന്, ജഡ്ജ്മെന്റ്, മാസ്റ്റര്‍ പ്ലാന്‍, അശ്വതി, അന്നു മുതല്‍ ഇന്നു വരെ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. മമ്മൂട്ടി നായകനായ മണിത്താലിയിലും മോഹന്‍ലാല്‍ നായകനായ നായകനിലും അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട് സലീം. മാപ്പിളപ്പാട്ട് വേദികളില്‍ ഭാര്യയും മക്കളും ഒപ്പം പാടാറുണ്ട്.
മൃതദേഹം എ.കെ.ജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലൈല. മക്കള്‍: സലീബ്, സജില, സലില്‍, സജിലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: