കണ്ണൂരില്‍ വീടിന് നേരെ ബോംബേറ്

Monday 15 June 2015 4:29 pm IST

കണ്ണൂര്‍: പള്ളിക്കുന്നില്‍ വീടിന് നേരെ ബോംബേറ്. പള്ളിക്കുന്ന് മാക്കുനി റോഡിലെ എം. ഭാസ്‌ക്കരന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് ബോബെറിഞ്ഞതെന്ന് കരുതുന്നു. രണ്ടു ബോംബുകളാണ് വീടിന് നേരെ എറിഞ്ഞത്. ഒന്ന് വാതിലിലും മറ്റൊന്ന് കാര്‍പോര്‍ച്ചിലും വീണാണ് പൊട്ടിയത്. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന്റെ മുന്‍ട്രസ്റ്റി ചെയര്‍മാനായിരുന്നു ഭാസ്‌ക്കരന്‍. ക്ഷേത്ര ഭരണത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെതിരെയും പിന്‍വാതില്‍ നിയമനത്തേയും ഭാസ്‌ക്കരന്‍ ഭരണകാലത്ത് എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇയാളെ പലതവണ ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.