ഫ്ളോറിഡ: ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. സായ് കിരണ്‍ ഗൗഡ എന്ന വിദ്യാര്‍ഥിയാണ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. അമേരിക്കയിലെ മിയാമി യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു 21 വയസുകാരനായ സായ് കിരണ്‍.
മോഷ്ടാക്കളാണ് ഇയാളെ കൊലപ്പെടുത്തിയത് എന്നാണു പ്രാഥമിക നിഗമനം. സായ് നടന്നു പോകുമ്പോള്‍ ഒരു സംഘമാളുകള്‍ ഇയാള്ക്കടുത്തെത്തുകയും കൈവശമുണ്ടായിരുന്ന ഐ ഫോണ്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഫോണ്‍ നല്കാന് വിസമ്മതിച്ചതോടെ സംഘത്തിലൊരാള്‍ സായ്ക്കെതിരേ വെടിയുതിര്‍ക്കുകയായിരുന്നു.
കഴിഞ്ഞ മാസമാണ് ബിരുദാനന്തര പഠനത്തിനായി സായ്കിരണ്‍ അമേരിക്കയില്‍ എത്തിയത്. സായിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു കുടുംബാംഗങ്ങള്‍ തെലങ്കാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: