ശ്രീനഗര്‍:ശ്രീനഗറില്‍ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. എന്നാല്‍ ദുരന്തം ഒഴിവായി, ആര്‍ക്കും പരിക്കുമില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
എയറിന്ത്യാ വിമാനം ലാന്‍ഡ് ചെയ്ത് റണ്േവയിലൂടെ കുതിക്കുമ്പോള്‍ പിന്നിലെ ഒരു ടയര്‍ പൊട്ടുകയായിരുന്നു. വിമാനം ഒരു വശത്തേക്ക് ചരിഞ്ഞു.എന്നാല്‍ അപകടത്തിലേക്ക് നീങ്ങിയില്ല.
170 യാത്രക്കാരാണ് ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുവന്ന എഐ 821 വിമാനത്തില്‍ ഉണ്ടായിരുന്നത്.റണ്‍വേയ്ക്ക് ചില്ലറ കേടുപാടുകളുണ്ടായിട്ടുണ്ട്.സംഭവത്തെത്തുടര്‍ന്ന് മണിക്കൂറുകളോളം വിമാന ഗതാഗതം സതംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: