കോട്ടയം: പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂള്‍ പ്രസിഡന്റ് പ്രൊ. സി.എന്‍ പുരുഷോത്തമന് അധ്യക്ഷതവഹിച്ചു.
ജന്മഭൂമി കോട്ടയം യൂണിറ്റ് സര്‍ക്കുലേഷന്‍ വിഭാഗത്തിലെ ബി.എസ് ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പത്രം സ്പോണ്‍സര്‍ചെയ്ത ഭാരത് ഹോസ്പിറ്റലിലെ സര്‍ജ്ജറി വിഭാഗം മേധാവി ഡോ. കൃഷ്ണന് നമ്പൂതിരി, ഡോ. പത്മിനി, വൈസ് പ്രിന്‍സിപ്പല്‍ ജയശ്രീ, മലയാള അധ്യാപകന് ദിലീപ്, മാനേജര്‍ സുബാഷ്, അഞ്ജലി, ജന്മഭൂമി എഫ്.ഒ കെ.എസ് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: