ന്യൂദല്‍ഹി: എണ്ണക്കമ്പനികള്‍ ഡീസല്‍ വിലയില്‍ 1.35 രൂപ കുറച്ചു. പെട്രോള്‍ വിലയില്‍ 64പൈസയുടെ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്. പുതുക്കിയ വിലകള്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു.
പുതിയ വില അനുസരിച്ച് ദല്‍ഹിയില്‍ പെട്രോളിന് 66.93നും ഡീസലിന് 50.93 രൂപയുമാണ്. ജൂണില്‍ അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍ ഡീസല്‍ വിലയില്‍ ഇടിവുണ്ടായതായി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അറിയിച്ചു.
മെയ് മാസത്തില്‍ രണ്ടുതവണയായി ഇന്ധന വില ഉയര്‍ന്ന ശേഷമാണ് ഡീസല്‍ വിലയില്‍ കുറവു വരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: