വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു

Tuesday 16 June 2015 11:06 am IST

അലഹബാദ്: ഉത്തര്‍പ്രദേശില്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നു വീണു. അലഹബാദിലാണ് സംഭവം. പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം തകരുന്നതിന് മുമ്പ് പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്താല്‍ രക്ഷപെട്ടു. അലഹബാദില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നു വീണത്. ഈ വര്‍ഷം തകരുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്. മാര്‍ച്ചില്‍ ഹരിയാനയിലായിരുന്നു മറ്റൊരു വിമാനം തകര്‍ന്നത്. 1,350 കിലോമീറ്റര്‍ വേഗതയുളള വ്യോമസേന വിമാനമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.