ആയുധങ്ങള്‍ അലങ്കാരത്തിനല്ലെന്ന് പാക് വിദേശകാര്യമന്ത്രി

Tuesday 16 June 2015 3:51 pm IST

ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ ആയുധങ്ങള്‍ ഒരിക്കലും അലങ്കാരത്തിനല്ലെന്നും ഭാരതവുമായി യുദ്ധത്തിന് നിര്‍ബന്ധിതമായാല്‍ യോജിച്ച രീതിയില്‍ പ്രതിരോധിക്കുമെന്നും പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖോജ ആസിഫ്. ഇസ്ലാമബാദില്‍ നടന്ന ഒരു ചടങ്ങിലാണ് പാക് പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവന. ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം വളരെ പ്രകോപനപരമായാണ് സംസാരിക്കുന്നതെന്നും പാക്കിസ്ഥാന്റെ ശ്രദ്ധ യുദ്ധത്തിലേക്കും ഭീകരതയിലേക്കും തിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഭാരതം പാക്കിസ്ഥാനില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.