ബീജിംങ് : നേപ്പാള്‍ ഭൂകമ്പത്തെ തുടര്‍ന്ന് എവറസ്റ്റിന് സ്ഥാന ചലനം ഉണ്ടായതായി പഠനത്തില്‍ കണ്ടെത്തി. എപ്രില്‍ 25ന് നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രതയിലുണ്ടായ ഭൂചലനം മൂലം എവറസ്റ്റ് തെക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് 1.2 ഇഞ്ച് നീങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ചൈനീസ് സര്‍വ്വേ, മാപ്പിങ് ആന്‍ഡ് ജിയോ ഇന്‍ഫര്‍മേഷന്‍ വകുപ്പ് നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. കൂടാതെ ഒരു വര്‍ഷത്തില്‍ നാലു സെന്റിമീറ്റര്‍ വീതം ഒരു ദശാബ്ദത്തിനു മുമ്പ് എവറസ്റ്റിന് 40 സെന്റിമീറ്റര്‍ സ്ഥാന മാറ്റം ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: