ഇഹഗാന(ഗുവാം): ലോകകപ്പ് ഫുട്ബോള്‍ യോഗ്യത ഏഷ്യന്‍ മേഖലാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഗുവാമിനോടും പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. മക്ഡൊണാള്‍ഡ് (37′), നിക്ക് ലോവ് (62′)എന്നിവരാണ് ഗുവാമിനു വേണ്ടി ഗോള്‍ നേടിയത്. കളി അവസാനിക്കാനിരിക്കെ സുനില്‍ ഛേത്രി ഗുവാം വല കുലുക്കി ഇന്ത്യന്‍ തോല്‍വിയുടെ ഭാരം കുറച്ചു. ബംഗളുരുവില്‍ നടന്ന ആദ്യ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
141-ാം സ്ഥാനത്തുള്ള ഇന്ത്യ 174-ാം സ്ഥാനത്തുള്ള ഗുവാമിനോടും പരാജയപ്പെട്ടതോടെ രാജ്യത്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് ഏറെക്കുറെ അവസാനമായി. മാതൃരാജ്യമായ അമേരിക്കയുടെ മേല്‍നോട്ടത്തിലാണ് ഗുവാമിന്റെ ഫുട്ബാള്‍ വളര്‍ച്ച. മേജര്‍ ലീഗ് സോക്കറില്‍ ഡേവിഡ് ബെക്കാമിന്റെ ലോസ് ആഞ്ജലസ് ഗാലക്സി ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കായി കളിക്കുന്നവരാണ് ഗുവാം ടീമില്‍ അഞ്ചോളം പേര് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: