ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരക്കായി ക്യാപ്റ്റന്‍ ധോണിയും ടീം അംഗങ്ങളും ധാക്കയിലെത്തി. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നാളെയാണ്. 21നും 24നുമാണ് രണ്ടും മൂന്നും ഏകദിനങ്ങള്‍. മിര്‍പൂരിലെ ഷേര്‍ ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ മത്സരങ്ങളും പകലും രാത്രിയുമായിട്ടായിരിക്കും നടക്കുക.
മഴ മൂലം സമനിലയില്‍ കലാശിച്ച ടെസ്റ്റിനു ശേഷമാണ് മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സന്ദര്‍ശിച്ച ടീം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.
ക്യാപ്റ്റന്‍ ധോണിക്കു പുറമേ എട്ടു പേര് ഏകദിന ടീമില്‍ പുതിയതായി എത്തിയിട്ടുണ്ട്. സ്റ്റ്യുവര്‍ട്ട് ബിന്നി, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, സുരേഷ് റെയ്ന, മോഹിത് ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, അമ്പാട്ടി റായിഡു എന്നിവരാണ് ഏകദിനത്തിനുള്ള ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍.
ടെസ്റ്റ് ടീമിലുണ്ടായിരുന്ന ഹര്ഭജന് സിംഗ്, ഇഷാന്ത് ശര്‍മ്മ, ചേതേശ്വര്‍ പുജാര, വരുണ്‍ ആരോണ്‍, വൃദ്ധിമാന്‍ സാഹ, കരണ്‍ ശര്‍മ്മ, മുരളി വിജയ് എന്നിവര്‍ നാട്ടിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: