ഉദ്ഘാടനത്തിനായി ബസ് സ്റ്റാന്റ് അടച്ചു: ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാകുന്നു

Tuesday 16 June 2015 10:32 pm IST

പൊന്‍കുന്നം: മന്ദിരോദ്ഘാടനനത്തിനായി പൊന്‍കുന്നം ബസ് സ്റ്റാന്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കി. ഉദ്ഘാടനത്തിന് വേദി നിര്‍മ്മിച്ച് സമ്മേളനം നടത്തിയത് പൊന്‍കുന്നം ബസ് സ്റ്റാന്‍ഡിലായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നടത്തിയ ഉദ്ഘാടനത്തിനായി തിങ്കളാഴ്ച രാത്രി ഏഴുമണി മുതല്‍ സ്റ്റാന്റിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഇന്നലെ പരിപാടി അവസാനിച്ച് സ്റ്റേജ് അഴിച്ചു മാറ്റുന്നതുവരെയും ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ക്ക കയറാനായില്ല. രണ്ടു മണിക്കൂര്‍ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ദിവസേന നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും കയറിയിറങ്ങുന്ന ബസ് സ്റ്റാന്‍ഡ് അടച്ചിട്ടത് ടൗണില്‍ ഗതാഗത കുരുക്കിനും കാരണമാക്കി. ആയിരത്തോളം പേര്‍ക്ക് പങ്കെടുക്കാവുന്ന പഞ്ചായത്തിന്റെ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ ഒഴിവാക്കിയാണ് ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടന സമ്മേളനം നടത്താന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. മാത്രമല്ല, ടൗണ്‍ഹാളിനോടു ചേര്‍ന്നുള്ള മിനി സ്‌റ്റേഡിയത്തിലും പരിപാടി നടത്താന്‍ സാധിക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.