കോട്ടയം: ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയെ മര്‍ദ്ദിച്ചതായി പരാതി. കോട്ടയം റെയില്‍വേ സ്റ്റേഷന് റോഡിലുള്ള സെന്റ് ജോസഫ് ഓര്‍ഫനേജിന് സമീപമാണ് സംഭവം. ശാരീരിക വൈകല്യമുള്ള കുട്ടിയെ രക്ഷകര്‍ത്താക്കള്‍ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നതായറിഞ്ഞാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ ഏറ്റെടുത്ത് ഓര്‍ഫനേജിലേക്ക് മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച കുട്ടിയുടെ അമ്മ സ്കൂള്‍ സമയത്ത് വന്ന് കുട്ടിയെ ബലമായി വീട്ടിലേക്കു കൊണ്ടുപോയി.
ചൈല്‍ഡ് ലൈന്‍ ഇതുസംബന്ധിച്ച് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കുട്ടിയെ വീണ്ടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്പിച്ചു. തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമില്‍ ഹാജരാക്കി തിരികെ സെന്റ് ജോസഫ് ഓര്‍ഫനേജില്‍ കൊണ്ടുവന്നു. ഈ സമയത്താണ് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായ ആരതിയെ മര്‍ദ്ദിച്ചത്. ആരതിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: