പൊന്നാനി: ഒന്നരവയസ്സുള്ള കുട്ടിയെ കിണറ്റിലെറിഞ്ഞുകൊന്ന സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ്ചെയ്തു. അഴീക്കല്‍ കല്ലൂക്കാരന്റെ വീട്ടില്‍ സുമയ്യ(24)യെയാണ് വളാഞ്ചേരി സി.ഐ കെ.ജി. സുരേഷ് അറസ്റ്റ്ചെയ്തത്.
രണ്ടുമാസം ഗര്‍ഭിണിയായ സുമയ്യയെ ആസ്പത്രിയില്‍ ചികിത്സ നല്‍കിയശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കി മഞ്ചേരി വനിതാജയിലില്‍ റിമാന്‍ഡ്ചെയ്തു. അഴീക്കല്‍ കല്ലൂക്കാരന് സക്കറിയയുടെ മകള്‍ ഷിഫാന നസ്റിനാണ് കൊല്ലപ്പെട്ടത്.
സക്കറിയയുടെ സഹോദരന്റെ ഭാര്യയാണ് അറസ്റ്റിലായ സുമയ്യ. വീട്ടിലുള്ളവര്‍ ഷിഫാനയോട് കൂടുതല്‍ സ്നേഹം കാണിച്ചുവെന്ന തോന്നലും അതിലുണ്ടായ ദേഷ്യവുമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
ജൂണ്‍ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. രാത്രി വീട്ടിലുള്ളവര്‍ മുറ്റത്ത് സംസാരിച്ചുകൊണ്ടിരിക്കെ അകത്ത് തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഷിഫാന നസ്റിനെ നാലടി ഉയരത്തില്‍ ആള്‍മറയുള്ള കിണറ്റില്‍ സുമയ്യ കൊണ്ടിടുകയായിരുന്നു.
കുട്ടിയ കാണാതെ വീട്ടുകാരും നാട്ടുകാരും പരിസരംമുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെ കുട്ടിയുടെ മൃതദേഹം കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: