പാനൂര്‍: കണ്ണൂര്‍ ചെറ്റക്കണ്ടിയിലെ സിപിഎം കേന്ദ്രത്തില്‍ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ബിജിത് ലാല്‍, ചെലക്കാട് ബ്രാഞ്ച് സെക്രട്ടറി വി.എം. ചന്ദ്രന് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ചോദ്യം ചെയ്യലില്‍ നിരവധി വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. കസ്റ്റഡിയിലുള്ള നേതാക്കളില്‍ ഒരാള്‍ സ്ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായി വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ബോംബ് സ്ഫോടനത്തിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിജനമായ കക്രോട്ടുകുന്നുമ്മല് ഭാഗത്തുവച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: