അങ്കാറ: തുര്‍ക്കി മുന്‍ പ്രസിഡന്റ് സുലൈമാന്‍ ഡെമിരെല് (90) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് അങ്കാറ ഗുവന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അരനൂറ്റാണ്ടോളം തുര്‍ക്കി രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വമായിരുന്ന ഡെമിരെല് ബുധനാഴ്ച ഉച്ചയോടെയാണു മരിച്ചത്. ഡെമിരെലിന്റെ ഭാര്യ നാസ്മി 2013ല്‍ മരിച്ചിരുന്നു. ദമ്പതികള്‍ക്കു കുട്ടികളുണ്ടായിരുന്നില്ല.
1960-70 കാലഘട്ടത്തില്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്ന ഡെമിരെല് 1993 മുതല്‍ 2000 വരെ പ്രസിഡന്റ് പദവി വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: