ചടയമംഗലം: സഖാക്കള്‍ക്ക് നല്ല ബുദ്ധി തോന്നാന്‍ കലിയുഗവരദന്റെ കനിവുണ്ടാകാന്‍ അനില്‍ ശബരിമലയിലേക്ക്. കൊടിപിടിച്ച് തളര്‍ന്നിട്ടും പാര്‍ട്ടിയെ കൈവിടാതെ ഈ ബാലരാമപുരത്തുകാരന്‍ നോമ്പു നോറ്റു മല ചവിട്ടുകയാണ്.
അനിലിന്റെ രാഷ്ട്രീയ മാര്‍ഗ്ഗം മാറിയിട്ടില്ല, ഈ തീരുമാനം സിപിഎം നേതൃത്വം ഹിന്ദു സഖാക്കള്‍ക്ക് മാത്രം വിശ്വാസവിലക്കേര്പ്പെടുത്തുന്നതില് സഹികെട്ടിട്ട്. ‘മുസ്ലിം സഖാക്കള്‍ക്കും ക്രിസ്ത്യന്‍ സഖാക്കള്‍ക്കും പള്ളികളില്‍ പോകാം, കുര്‍ബാന കൊള്ളാം, ഹജ്ജിനു പോകാം. ഹിന്ദു സഖാക്കള്‍ക്ക് ഗണപതി ഹോമം പോലും പാടില്ല.
പാര്‍ട്ടി നേതൃത്വത്തിന് നല്ല ബുദ്ധി തോന്നാന്‍ ഇനി ശബരിമല ധര്‍മ്മശാസ്താവ് തന്നെ സഹായം’, ഇതിനാണ് സഖാവ് അനില്‍ മല ചവിട്ടുന്നത്.
ബാലരാമപുരത്ത് നിന്ന് ഇരുമുടിക്കെട്ടുംകെട്ടി കഴിഞ്ഞ ദിവസം കാല്‍നടയായി ശബരിമലയ്ക്ക് യാത്ര പുറപ്പെട്ട അനില്‍ ഇന്നലെ ചടയമംഗലത്തെത്തി. ഭിക്ഷാടനവും നടത്തിയാണ് അനില്‍ മലയ്ക്ക് പോകുന്നത്.
പോകുന്നത് ശബരിമലയ്ക്കാണെങ്കിലും അനില്‍ പാര്‍ട്ടിയുടെ കൊടി കൈവിട്ടിട്ടില്ല. അരിവാള്‍ ചുറ്റിക പതിച്ച ചെങ്കൊടി പുതച്ച്, ചുവപ്പുടുത്ത് ഇരുമുടിക്കെട്ടുമായാണ് സഖാവിന്റെ ശബരിമലയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: