ലാദന്‍ വധം : പുതിയ വെളിപ്പെടുത്തലുമായി ബിബിസി

Thursday 18 June 2015 2:49 pm IST

ലണ്ടന്‍: ഇസ്ലാമിക ഭീകര സംഘടനയായ അല്‍ ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ലാദന്റെ വധത്തെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തല്‍. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തടവില്‍ ആറുവര്‍ഷമായി കഴിയുകയായിരുന്ന ബിന്‍ ലാദനെ അമേരിക്കക്ക് കൈമാറുകയായിരുന്നുവെന്നതാണ് ബിബിസിയുടെ റിപ്പോര്‍ട്ട്. അല്‍ ഖ്വയ്ദയേയും ലാദനെയും കുറിച്ച് രണ്ടു ദശാബ്ദക്കാലം അന്വേഷണം നടത്തിയ ജെയിന്‍ കോര്‍ബിന്‍ ആണു റിപ്പോര്‍ട്ട് തയാറാക്കിയത്. പാകിസ്ഥാന്റെയും അമേരിക്കയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് 2011 മേയ് രണ്ടിന് ആബട്ടാബാദില്‍ നടന്ന റെയ്‌ഡെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്ക് സേനയുടെ തലപ്പത്തുള്ളവര്‍ക്ക് ഉന്നതങ്ങളിലേക്കു മാത്രമാണു ലാദനെ സംബന്ധിച്ച വിവരങ്ങള്‍ കിട്ടിയിരുന്നത്. നേരത്തെ, പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ സീമര്‍ ഹെര്‍ഷും ആബട്ടാബാദ് ഓപറേഷന്‍ കെട്ടുകഥയാണെന്ന് സമര്‍ഥിക്കുന്ന പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.