കൊല്ലം: ഇടുക്കി ബിഷപ്പിന്റെ പൂര്‍വികര്‍ ഈഴവ സമുദായത്തില്‍ പ്പെട്ടവരാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ കാരണവന്മാര് മതപരിവര്‍ത്തനത്തിലൂടെ െ്രെകസ്തവരായതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഇടുക്കി ബിഷപ്പ് റോമില്‍ നിന്നു വന്ന ആളല്ല. റോമില്‍ നിന്ന് വന്നയാളാണെങ്കില്‍ വെളുത്ത നിറം ആയിരിക്കണം. നിറത്തിന്റെയും തലയുടെയും കാര്യത്തില്‍ മണിയാശാനെ (സിപിഎം നേതാവ് എം എം മണി) പോലെയാണ് ബിഷപ്പ്. അദ്ദേഹത്തെ കണ്ടാല്‍ മണിയാശാന്റെ ചേട്ടനാണെന്നേ പറയൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം എസ് എന്‍ ഡി പിയുടെ സ്ഥാപനങ്ങള്‍ അടച്ചിടും. സര്‍ക്കാരിന്റെ അനീതി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: