മെയ്ക്ക് ഇന്‍ കേരള സമ്മിറ്റ് ബ്രോഷര്‍ പ്രകാശനം ചെയ്തു

Thursday 18 June 2015 6:33 pm IST

ന്യൂദല്‍ഹി: ജൂലൈ 23 മുതല്‍ 25വരെ കൊച്ചിയില്‍ നടക്കുന്ന മെയ്ക്ക് ഇന്‍ കേരള സമ്മിറ്റ് ബ്രോഷര്‍ കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപാദ് യശോ നായിക് പ്രകാശനം ചെയ്തു. ആയുര്‍വേദ ഹബ് ആയ കേരളത്തില്‍ മെയ്ക്ക് ഇന്‍ കേരള സമ്മറ്റ് സംഘടിപ്പിക്കുന്നതോടെ വന്‍തോതിലുള്ള വികസന പദ്ധതികള്‍ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആയുഷ് മന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കേന്ദ്രമന്ത്രിയില്‍ നിന്നും ബ്രോഷര്‍ ഏറ്റുവാങ്ങി. സംസ്ഥാന വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സൊസൈറ്റി ഫോര്‍ ദ ഇന്റഗ്രിറ്റി ഓഫ് നേഷന്‍ പ്രസിഡന്റുമായ എ.എന്‍ രാധാകൃഷ്ണന്‍, വിജ്ഞാന്‍ ഭാരതി ദേശീയ സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, അഡ്വ. അനില്‍ തോമസ്, എം.ബി ശ്രീകുമാര്‍, അശോക് ഛദ്ദ, രാജേഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രആയുഷ് വകുപ്പ്, സംസ്ഥാന വ്യവസായ വകുപ്പ്, കെഎസ്‌ഐഡിസി, കിന്‍ഫ്ര എന്നിവയ്‌ക്കൊപ്പം നിരവധി കേന്ദ്ര-സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളും മെയ്ക്ക് ഇന്‍ കേരള സമ്മിറ്റില്‍ കൈകോര്‍ക്കുന്നുണ്ട്. കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദേശ സംരംഭകരടക്കം 20,000ത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 35ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ സമ്മിറ്റിലൂടെ സംസ്ഥാനത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.