ന്യൂദല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 21ന് ദുബായില്‍ ഭാരത കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഭാരത ഒളിമ്പിക്സ് മെഡലിസ്റ്റ് ബോക്സര്‍ എം.സി. മേരി കോം മുഖ്യാതിഥിയായിരിക്കും.
അഞ്ച് തവണ ലോക ബോക്സിങ് ചാമ്പ്യനായിരുന്നു മേരി കോം. ദുബായിലെ അല്‍ വാസല്‍ ഫുട്്ബോള്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നും 15000 പേര് പങ്കെടുക്കും.
ഈ മെഗാ പരിപാടിയില്‍ 72 സ്കൂളുകളും 88 സാംസ്കാരിക സംഘടനകളും 50 കോര്‍പറേറ്റ് കമ്പനികളും വിവിധ എംബസി പ്രതിനിധികളും പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ 20ന് ദുബായിലേക്ക് പോകുമെന്നും ഭാരത കോണ്‍സുലേറ്റ് തന്നെ ക്ഷണിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും മേരി കോം പറഞ്ഞു. കുറെ വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നുണ്ടെന്നും മാനസിക നിയന്ത്രണത്തിനും ശക്തിക്കും മൊത്തത്തിലുള്ള ശാരീരിക വളര്‍ച്ചക്കും ഇത് ഏറെ ഗുണപ്രദമാണെന്നും മേരി കോം പറഞ്ഞു.
യോഗ അന്താരാഷ്ട്ര തലത്തില്‍ ആചരിക്കാന്‍ മുന്‍കൈ എടുത്ത പ്രധാനമന്ത്ര നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും ഇവര്‍ പറഞ്ഞു. ഭാരതത്തില്‍ നിന്നുള്ള യോഗ ഗുരു എ.ജി. മോഹന്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: