തിരുവനന്തപുരം: സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ബാങ്ക് വഴി ശമ്പളം നല്‍കണമെന്ന നിര്‍ദ്ദേശം അനുസരിക്കാത്ത സ്വകാര്യ സ്കൂളിനെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി സിബിഎസ്ഇ റീജിയണല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
ചാവര്‍കോട് എംഎഎം മോഡല്‍ സ്കൂളിനെക്കുറിച്ച് അനേ്വഷിക്കാനാണ് കമ്മീഷന് ഉത്തരവിട്ടത്. അധ്യാപകരുടെ ശമ്പളം ബാങ്ക് വഴിയാണെങ്കിലും ചെക്ക്ബുക്ക് സൂക്ഷിക്കുന്നത് സ്കൂള്‍ അധികൃതരാണെന്ന് അധ്യാപകര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ചെക്ക് ബുക്കില്‍ തുക എഴുതി സ്കൂള്‍ അധികൃതര്‍ നേരിട്ട് വാങ്ങും. മാറുന്ന തുകയില്‍ നിന്നും ഒരു ഭാഗം മാത്രമാണ് തങ്ങള്‍ക്ക് നല്‍കുന്നതെന്നും പരാതിയില്‍ പറയുന്നു.
മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയതിന് ചില അധ്യാപകരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ജൂലൈ 3 നകം സിബിഎസ്ഇ അധികൃതര്‍ വിശദീകരണം നല്‍കണം. കേസ് ജൂലൈ 15 ന് തിരുവനന്തപുരത്ത് പരിഗണിക്കും. സ്വകാര്യസ്കൂളിന് എന്‍ഒസി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരായതിനാല്‍ ആറ്റിങ്ങല്‍ ഡിഇഒയും അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: