എലാനോ ചെന്നൈയിന്‍ എഫ്‌സിയില്‍ തുടരും

Thursday 18 June 2015 8:54 pm IST

ചെന്നൈ: ബ്രസീല്‍ മുന്‍ സൂപ്പര്‍താരം എലാനോയെ ചെന്നൈയിന്‍ എഫ്‌സി നിലനിര്‍ത്തി. ടീമിന്റെ മാര്‍ക്വീതാരമായാണ് താരത്തെ നിലനിര്‍ത്തിയത്. ബ്രസീലിലെ സാന്റോസ് ക്ലബ്ബില്‍ നിന്ന് വായ്പയടിസ്ഥാനത്തിലാണ് താരത്തെ ചെന്നൈ ക്ലബ്ബ് കൊണ്ടുവരുന്നത്. 34കാരനായ എലാനോ ഐഎസ്എല്ലിന്റെ ആദ്യ സീസണില്‍ ഒമ്പത് കളികളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടിയിരുന്നു. ബ്രസീല്‍ താരത്തിന്റെ മികവിലാണ് ചെന്നൈയിന്‍ എഫ്‌സി ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ എത്തിയത്. ബ്രസീലിന് വേണ്ടി 50 മത്സരങ്ങളില്‍ കളിച്ച എലാനോ ഒമ്പത് ഗോളുകള്‍ നേടിയതാരമാണ്. റയല്‍ മാഡ്രിഡ് മുന്‍ താരം ബോര്‍ജ ഫെര്‍ണാണ്ടസിനെ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ കഴിഞ്ഞ വര്‍ഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരമായ ഇയാന്‍ ഹ്യൂമിനെ സ്വന്തമാക്കിയതിന് പുറമെ സ്പാനിഷ് താരം ജോസ്മി, ബോട്‌സ്വാന താരം ഒഫെന്റ്‌സെ നാറ്റോ എന്നിവരെ നിലനിര്‍ത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.