ആന്റ്വെര്‍പ്: ഫ്രിന്റോ ഹോക്കി വേള്‍ഡ് ലീഗ് സെമിഫൈനലിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ ഇന്ത്യയ്ക്ക് തുടരെ രണ്ടാം ജയം. കഴിഞ്ഞ കളിയില്‍ യുഎസിനെ കീഴടക്കിയ ഇന്ത്യ, ഇന്നലെ ബ്രിട്ടനെ തുരത്തി (3-1).
ഒന്നാം മിനിറ്റില്‍ ഗുര്‍ബജ് സിങ്ങിലൂടെ സ്കോറിങ് തുടങ്ങിയ ഇന്ത്യയ്ക്കായി ദേവേന്ദ്ര സുനില്‍ വാല്മീകി (12), അക്ഷദീപ് സിങ് (20) എന്നിവരും ലക്ഷ്യം കണ്ടു. ബ്രിട്ടന്റെ ആശ്വാസ ഗോള്‍ ഇരുപത്തിയെട്ടാം മിനിറ്റില്‍. 20 മുതല്‍ ജൂലൈ അഞ്ചു വരെയാണ് ഫ്രിന്റോ ഹോക്കി ലീഗ്. 20ന് ആദ്യ കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍ ഫ്രാന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: