ഗാലെ: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മഴകാരണം ഇന്നലെ 64 ഓവര്‍ മാത്രമാണ് കളി നടന്നത്. ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. 80 റണ്‍സുമായി കൗശല്‍ സില്‍വയും 10 റണ്‍സുമായി ആഞ്ചലോ മാത്യൂസും ക്രീസില്‍.
21 റണ്‍സെടുത്ത കരുണരത്നെ, 50 റണ്‍സെടുത്ത സംഗക്കാര, 8 റണ്‍സെടുത്ത തിരിമന്നെ എന്നിവരാണ് പുറത്തായത്. പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ് രണ്ടും മുഹമ്മദ് ഹഫീസ് ഒന്നും വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: