മോണ്ട്റിയല്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ ബ്രസീലിന് തുടര്‍ച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ബ്രസീല്‍ വനിതകള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കോസ്റ്ററിക്കയെ പരാജയപ്പെടുത്തി. ബ്രസീല്‍ വനിതകള്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ 83-ാം മിനിറ്റില്‍ റാക്വില്‍ ഫെര്‍ണാണ്ടസാണ് അവരുടെ വിജയഗോള്‍ നേടിയത്.
മൂന്ന് കളികളും ജയിച്ച ബ്രസീലാണ് ഗ്രൂപ്പ് ചാമ്പ്യന്മാര്. മറ്റൊരു മത്സരത്തില്‍ സ്പെയിനിനെ 2-1ന് പരാജയപ്പെടുത്തി ദക്ഷിണ കൊറിയയും നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് കൊറിയന്‍ വനിതകളുടെ മുന്നേറ്റം.
ഗ്രൂപ്പ് എഫില്‍ ഫ്രാന്‍സാണ് ചാമ്പ്യന്മാര്. ഇന്നലെ മെക്സിക്കോയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ഫ്രഞ്ച് വനിതകള്‍ തകര്‍ത്തു. മറ്റൊരു കളിയില്‍ ഇംഗ്ലണ്ട് വനിതകള്‍ 2-1ന് കൊളംബിയയെയും കീഴടക്കി.
പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ആസ്ട്രേലിയയെയും ദക്ഷിണ കൊറിയ ഫ്രാന്‍സുമായും കളിക്കും. ഇംഗ്ലീഷ് വനിതകള്‍ക്ക് നോര്‍വേയാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: