റിസോര്‍ട്ട്മാലിന്യം: ആരോഗ്യവകുപ്പ് പരിശോധന നടത്തി

Thursday 18 June 2015 10:00 pm IST

കുമരകം: റിസോര്‍ട്ടില്‍ നിന്നുള്ള മാലിന്യം ജനങ്ങളെ പൊറുതിമുട്ടിക്കുന്നു എന്ന ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പൊതുവഴിയിലേക്ക് ജലം ഒഴുകുന്നതായി റിസോര്‍ട്ട് അധികൃതര്‍ സമ്മതിച്ചു. പൂന്തോട്ടം നനയ്ക്കുമ്പോള്‍ മതിലിനടിയില്‍ കൂടി വരുന്നതാണിതെന്നാണ് റിസോര്‍ട്ട് അധികൃതരുടെ വിശദീകരണം. മലിനജലം ഒഴുക്കിവിടുന്നത് ആവര്‍ത്തിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് റിസോര്‍ട്ട് അധികൃതരെ ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 18 ന് ജന്മഭൂമിയില്‍ വന്ന വാര്‍ത്ത സുതാര്യകേരളം കോട്ടയം ജില്ലാ സെല്‍ പരാതിയായി പരിഗണിച്ചായിരുന്നു നടപടി. കുമരകം കമ്യൂണിറ്റിസെന്ററിലെ സ്‌പെഷ്യല്‍ ഓഫീസര്‍ അന്വേഷണ റിപ്പോര്‍ട്ട് സുതാര്യകേരളം നോഡല്‍ ഓഫീസര്‍ക്ക് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.