'ചന്ദ്ര നമസ്‌കാരം' എന്നു വിചാരിച്ചോട്ടെ

Thursday 18 June 2015 10:11 pm IST

സൂര്യനെ നമസ്‌കരിക്കാന്‍ പ്രയാസമുള്ളവര്‍ മനസ്സില്‍ ചന്ദ്രനെ നമസ്‌കരിക്കുന്നു എന്നുകരുതി ക്രിയ നിര്‍വഹിച്ചാല്‍ പോരേ? സമസ്ത ചരാചരങ്ങളുടെയും നിലനില്‍പ്പിനാധാരമായി കാണപ്പെട്ട പ്രതിഭാസമാണല്ലോ സൂര്യന്‍. ഒരു നിരീശ്വരവാദിക്കും യുക്തിവാദിക്കും മാവോവാദിക്കുപോലും നിഷേധിക്കാനാവാത്ത സുതാര്യ സത്യം. പുഴുവിലും പുല്‍ക്കൊടിയിലും അമീബയിലും ആനയിലും ഉള്‍പ്പെടെ കോടാനുകോടി ജീവജാലങ്ങളുടെ ഉള്ളിലും ജ്വലിക്കുന്ന പ്രാണന്റെ സ്പന്ദനത്തിനാധാരമായ ഊര്‍ജ്ജം പകര്‍ന്നുനല്‍കുന്ന പ്രഭാകരനെ പ്രണമിക്കാന്‍ എന്തേ പ്രയാസം? കല്ലിനെയോ കാറ്റിനെയോ അഗ്നിയെയോ എന്തിനെവേണമെങ്കിലും ആരാധിച്ചുകൊള്ളൂ; നമിച്ചുകൊള്ളൂ ഒരു പ്രശ്‌നവുമില്ല. ഒരു തടസ്സവുമില്ല. എല്ലാം ആത്യന്തികമായി സാക്ഷാല്‍ പ്രപഞ്ചനാഥനിലെത്തിച്ചേരും എന്ന സമസ്ത ആരാധനാരീതികളെയും ഉള്‍ക്കൊള്ളുന്ന വിശാല, വീക്ഷണമോ നല്ലത് അതോ ''ഒറ്റ മാര്‍ഗമേ ഉള്ളൂ'' എന്ന അത്യന്തം സങ്കുചിതത്വമോ നല്ലത്? ഇസ്ലാമിലൂടെ മാത്രമേ മോചനമുള്ളൂ എന്നും, യഹോവയല്ലാതെ മറ്റൊരു ദൈവമില്ലെന്നുമൊക്കെ പറയാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ ഇതരവിശ്വാസങ്ങളെ ആദരിക്കുന്നതല്ലേ ശരി? ഈ പരസ്പരാദരത്തിലൂം സഹവര്‍ത്തിത്വത്തിലൂടെയുമല്ലാതെ എങ്ങനെയാണ് മനുഷ്യവംശത്തിനു നിലനില്‍ക്കാനാവുക? അയല്‍ക്കാരനെ സ്‌നേഹിക്കാനാണു യേശു പറഞ്ഞത്. അവന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.