ഗതാഗത പരിഷ്‌കാരം അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസി നീക്കം

Friday 19 June 2015 12:03 am IST

ശാസ്താംകോട്ട: ഭരണിക്കാവിലെ ഗതാഗത പരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ കെഎസ്ആര്‍ടിസിയുടെ ഗൂഡ നീക്കം. ഗതാഗത കുരുക്കില്‍ വീര്‍പ്പ്മുട്ടിയിരുന്ന ഭരണിക്കാവില്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ ഏറെ ആശ്വാസംമുണ്ടായിരുന്നു. ഗതാഗതകുരുക്ക് പരിഹരിക്കാന്‍ നടപ്പാക്കിയ നിരവധി പദ്ധതികള്‍ പാഴായ സഹചര്യത്തിലാണ് ബസ്റ്റാന്റ് പ്രവര്‍ത്തനമായത്. കുന്നത്തൂര്‍ താലൂക്കിന്റെ പ്രധാന ആസ്ഥാനമെന്ന നിലയില്‍ ‘ഭരണിക്കാവിലെ ഗതാഗതകുരുക്ക് നിയന്ത്രണാതീതം ആയിരുന്നു. 150 ഓളം സ്വകാര്യ ബസ്സുകളും 50 ഓളം കെഎസ്ആര്‍ടിസി ബസുകളും അടക്കം നൂറുകണക്കിന് വാഹനങ്ങള്‍ വന്ന് പോകുന്ന ഭരണിക്കാവ് ദേശീയ പാതയും സംസ്ഥാന പാതയും അടക്കം പ്രധാന റോഡുകളുടെ സംഗമ സ്ഥാനം കൂടിയാണ് .ബസ്സുകള്‍ സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള പുതിയ പരിഷ്‌കാരം വന്നതോടെ ഗതാഗത കുരുക്കിന് ‘വലിയ ആശ്വസമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ കെഎസ്ആര്‍ടിസിബസ്സുകള്‍ സ്റ്റാന്റില്‍ കയറാതിരുന്നതഏറെ പ്രതിഷേധത്തിന് ഇടയാക്കി. സ്വകാര്യ ബസ്സുടമകള്‍ ഇതിനെതിരെ സമരം തുടങ്ങാനിരിക്കെ ജൂണ്‍ 1ന് ജന പ്രതിനിധികള്‍ റോഡിലിറങ്ങി കെഎസ്ആര്‍ടിസി ബസ്സുകള്‍ ബസ് സ്റ്റാന്റിലേക്ക്  തിരിച്ച് വിട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഒരാഴ്ച്ചയോളം ഈ സ്ഥിതി തുടര്‍ന്നു. ഇതോടെ സര്‍വ്വീസ് ബസ്സുകള്‍ ചിട്ടിയോടുള്ള പ്രവര്‍ത്തനം ഏവര്‍ക്കും സൗകര്യ പ്രദമായി .എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സ്റ്റാന്റില്‍ കയറാതെയായി. ഇത് സ്റ്റാന്റിനെ ആശ്രയിക്കുന്ന യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. പ്രൈവ്രറ്റ് ബസ്സുകള്‍ക്ക് യാത്രക്കാരെ കിട്ടാത്ത സ്ഥിതി ഇതൊടെയുണ്ടായി. കെഎസ്ആര്‍ടിസിയുടെ ഈ നീക്കം ഡിപ്പോ മാനേജര്‍മാരുടെയും അറിവോടും നിര്‍ദ്ദേശത്തോടും കൂടിയാണെന്ന് വ്യക്തമായിട്ടുണ്ട്.സ്റ്റാന്റില്‍ കയറാത്ത ഡ്രൈവര്‍മാരോട് സ്റ്റാന്റ് വഴി പോകണമെന്ന് പറയുമ്പോള്‍ മുകളില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം സ്റ്റാന്റില്‍ കയറണ്ടയെന്നതാണെന്നും പറയുന്നു. ് സ്റ്റാന്റിലേക്ക് കയറ്റിവിടാന്‍ മുന്നില്‍ നിന്ന കോണ്‍ഗ്രസ്സ് നേതാക്കന്‍മാര്‍ പുതിയ നീക്കത്തിന് മുന്നില്‍ മൗനംഭജിക്കുന്നത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.