വായനദിനത്തില്‍ അമൃത് നല്‍കി ജന്മഭൂമി

Friday 19 June 2015 12:06 am IST

കൊല്ലം: വായന ദിനത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ വായനയുടെ അമൃതം നല്‍കുകയാണ് ജന്മഭൂമി. സ്‌കൂളുകളില്‍ ജന്മഭൂമി നടപ്പിലാക്കുന്ന അമൃതമലയാളം പദ്ധതിവായനയിലൂടെ ദേശീയബോധമുള്ള തലമുറകയെ വാര്‍ത്തെടുക്കുക എന്നതാണ്. ഒപ്പംകുട്ടികളില്‍ വായനാശീലം വളര്‍ത്തുകയും.പതിയ അധ്യയനവര്‍ഷത്തില്‍ അമൃതംമലയാള പദ്ധതിയില്‍ അംഗമാകുന്ന സ്‌കൂളുകളുടെ എണ്ണം വളരെ കുടുതലാണ്.മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അറിവിന്റെ ജാലകം തുറക്കുന്ന പ്രേരണ നല്‍കുന്ന  സംസ്‌കൃതിയെന്ന പേജ് കുട്ടികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ ഇന്ന് നടക്കുന്ന അമൃതംമലാളം പദ്ധതി ആഘോഷമാക്കാനാണ് അധ്യാപകരും മാനേജ് മെന്റും തീരുമാനിച്ചിരിക്കുന്നത്.രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍  സ്‌കൂള്‍ സമിതി സെക്രട്ടറി എംജി അമര്‍നാഥ്,ജന്മഭൂമിജില്ലാകോര്‍ഡിനേറ്റര്‍ എ.ജി.ശ്രീകുമാര്‍, പ്രിന്‍സിപ്പല്‍ ലേഖ എന്നിവര്‍ പങ്കെടുക്കും.പിറവന്തൂര്‍ വലിയക്കാവ് എച്ച്എസിലും സെന്റ് മേരീസ് യുപിഎസിലും ഇന്ന് ഉദ്ഘാടനം നടക്കും.പദ്ധതിയില്‍ അംഗമാകുന്ന സ്‌കൂളുകളില്‍ ഈ അദ്ധ്യായനവര്‍ഷം മുതല്‍ എല്ലാ പ്രവൃത്തി ദിവസവും ജന്മഭൂമി ദിനപത്രം എത്തും. കുന്നത്തൂര്‍ ആയികുന്നം എസ്പിഎം യുപിഎസില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദക്ഷിണമേഖല സംഘടനാസെക്രട്ടറി പി.ഗോപിനാഥ്,അധ്യാപകപരിഷത്ത് സംസ്ഥാനവൈസ്പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍,പ്രധാനഅദ്ധ്യാപകന്‍ വി.എസ്.രാജീവ്  എന്നിവര്‍ പങ്കെടുക്കും. കരുനാഗപള്ളി പണ്ടാരത്തുരത്ത് ഗവ എല്‍പി സ്‌കൂളില്‍ ഇന്നലെ പദ്ധതിക്ക് തുടക്കമായി. സുഷിലാല്‍ സ്‌കൂള്‍  ഹെഡ്മിസ്ട്രിസ് എം.സരസ്വതി ടീച്ചര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അധ്യാപിക പ്രസന്നകുമാരി , ശ്രേയസ്സ്, രവികുമാര്‍, ബാബുരഞ്ജിത്ത്, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. അനുജന്‍ സുഹിലാലിന്റെ ഓര്‍മ്മയ്ക്കായാണ് സുഷിലാല്‍ സ്‌കൂളിലേക്ക് പത്രം സംഭാവന നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.