യു.പിയില്‍ ഹോട്ടലില്‍ തീപിടുത്തം: 10 മരണം

Friday 19 June 2015 11:12 am IST

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ പ്രതാപ്ഘട്ടിലുള്ള  ഹോട്ടലില്‍ വന്‍ തീപിടുത്തം. 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീ പിടുത്തം ഉണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. തീ നിയന്ത്രണവിധേയമാണെന്നും ഗുരുതരമായി പരിക്കേറ്റവരെ അലഹബാദിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രതാപ്ഗാര്‍ഹ് ജില്ലാ മജിസ്‌ട്രേറ്റ് അമൃത് ത്രിപദി പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.