വാഷിംഗ്ടണ്‍: നോബല്‍ പുരസ്ക്കാര ജേതാവും പാകിസ്ഥാനിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകയുമായ മലാല യൂസഫ്സായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 45 ഭാഷകളിലായി 171 രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ തയ്യാറെടുക്കുന്നു.
അക്കാദമി അവാര്‍ഡ് ജേതാവായ ഫിലിപ് ഡേവിസ് ഗഗന്ഹേമാണ് ‘ഹി നെയിംഡ് മി മലാല’ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ച കാരണത്താല്‍ പാകിസ്ഥാനിലെ സ്വാത് താഴ്വരയില് താലിബാന് ഭീകരരുടെ ആക്രമണത്തിനിരയായ മലാലയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
2016ഓടെ ചിത്രം നാഷണല്‍ ജ്യോഗ്രഫിക് ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചാനല്‍ സി.ഇ.ഒ കോട്നി മണ്‍റോ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: