യോഗ വിവേചനമുണ്ടാക്കുന്നില്ല, ശാന്തിയാണ് നല്‍കുന്നത്. ഭാരത സന്ദര്‍ശനവേളയില്‍ ആദ്യയോഗാസനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍തന്നെ മിതമായതോതില്‍ ശാന്തി അനുഭവപ്പെട്ടു.വൃക്ഷാസനം തുടക്കത്തിലുള്ളതാണ്.പരിചയമാവാന്‍ ഒരുനിമിഷം എടുത്തെങ്കിലും അത് നല്കിയ ശാന്തി വളരെ മനോഹരമായിരുന്നു.അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ എല്ലാജനങ്ങളും പ്രായഭേദമന്യേ പങ്കെടുക്കേണ്ടതാണ്.
ശാരീരികവും മാനസികവുമായ ആരോഗ്യവും ശാന്തിയുമാണ് യോഗ നല്‍കുന്നത്. നിരന്തരമായ യോഗപരിശീലനത്തിലൂടെ സമഗ്രമായ ഗുണങ്ങളും മൂല്യങ്ങളും ലഭിക്കുന്നു.ഐക്യരാഷ്ട്രസഭയുടെ തത്വങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുവാനും സഹജീവികളെ ബഹുമാനിക്കാനും സഹായിക്കുന്നു.യോഗയിലൂടെ വ്യക്തിയുടെ പുരോഗതി മാത്രമല്ല,മുഴുവന്‍ സമൂഹത്തിനും ആരോഗ്യവും സമാധാനവും നല്ല ബന്ധങ്ങളും ജീവിതവും ലഭിക്കുന്നു.
നാളെ നടക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ഐക്യരാഷ്ട്രസഭ സെകട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നല്കിയ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: