സംഘര്‍ഷഭരിതമായ ലോകം,മാനസിക സംഘര്‍ഷം നിറഞ്ഞ അനാരോഗ്യകരമായ ജീവിതം. ഇതാണ് സര്‍വ്വരും അഭിമുഖീകരിക്കുന്ന പ്രശ്നം. കൃത്യവും നിരന്തരവുമായ യോഗയിലൂടെ മനസിനും ശരീരത്തിനും സ്വസ്ഥത കൈവരും.സംഘര്ഷമകലും, അമിതഭക്ഷണം കുറയും. ആരോഗ്യം മെച്ചപ്പെടും. ശാന്തത ലഭിക്കും. ഇത് നമ്മുടെ നിത്യജീവിതത്തിലും ഗുണം ചെയ്യും. ജോലിയിലും ജീവിതത്തിലും ഏകാഗ്രത ലഭിക്കും. വ്യക്തികളില്‍ വരുന്ന മാറ്റം സമൂഹത്തിലും പ്രതിഫലിക്കും. അനാവശ്യമായ സാമൂഹ്യസംഘര്‍ഷങ്ങളും പ്രശ്നങ്ങളും ഒഴിവാകും.
ഇത് മാനുഷിക ബന്ധങ്ങളും മെച്ചപ്പെടുത്തും.
പലരിലുമുള്ള കുറ്റവാസന കുറയ്ക്കും.അടക്കവും ശാന്തതയും കൈവരുമ്പോള്‍ അക്രമം കുറയും. അക്രമംചെയ്യാനുള്ള പ്രേരണ അകലുമ്പോള്‍, അമിതമായ ദേഷ്യംകുറയുമ്പോള് പകയുടെയും അക്രമത്തിന്റെയും പാത പലരും കൈെവടിയും.ശാരീരിക, മാനസികാരോഗ്യം പ്രാപ്യമാകുന്നതോടെ സമൂഹത്തിലെ കുറ്റകൃത്യങ്ങളും, രോഗങ്ങളും (പ്രത്യേകിച്ച് ജീവിത ശൈലി രോഗങ്ങളും അമിതഭക്ഷണംകൊണ്ടുള്ള രോഗങ്ങളും) കുറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: