തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ സിപിഎം അക്രമം; ഗുരുദേവ ചിത്രങ്ങളും ഓഫീസും തകര്‍ത്തു

Friday 19 June 2015 11:52 pm IST

തലശ്ശേരി (കണ്ണൂര്‍):  തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ സിപിഎം അതിക്രമം. ക്ഷേത്ര ഓഫീസ് അടിച്ചുതകര്‍ത്ത അവര്‍ ശ്രീനാരായണ ഗുരുദേവന്റെ ചിത്രങ്ങളും ജനലുകളും അലമാരകളും മേശകളും നശിപ്പിച്ചു. നങ്ങാറത്ത് പീടികയില്‍ നിന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയവരാണ് ഇന്നലെ വൈകിട്ട് 3 മണിയോടെ അക്രമം അഴിച്ചുവിട്ടത്. വാളും ബോംബുമായി ക്ഷേത്രത്തിനകത്ത് കടന്ന അക്രമികള്‍ ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. ശ്രീനാരായണഗുരുവിനാല്‍ പ്രതിഷ്ഠിതമായ ക്ഷേത്രത്തിന് നേരെയുള്ള അക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. വിവിധ ഹൈന്ദവ സംഘടനകള്‍ സംഭവത്തില്‍ പ്രതിഷേധിച്ചു. ക്ഷേത്ര കമ്മിറ്റി തെരഞ്ഞെടുപ്പ് 28 ന് നടക്കാനിരിക്കെയാണ് സംഭവം. അക്രമത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ നേതൃത്വത്തില്‍ തലശ്ശേരി നഗരസഭാ പരിധിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.