തിരുവനന്തപുരം: തിരുവനന്തപുരം കരമന എല്‍ഐസി ഓഫീസ് കോംപ്ലക്സില്‍ തീപിടുത്തം. മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത് . തീ നിയന്ത്രണവിധേയമായെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കോംപ്ലക്സിന്റെ മുകളിലെ നിലയിലെ മെത്തകളുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. മെത്തകള്‍ പൂര്‍ണമായും കത്തി നശിച്ചു.
അഗ്നിശമന സേനയുടെ എട്ടു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: