ചെന്നൈ: തമിഴ്നാട്ടില്‍ പാഠപുസ്തകത്തില്‍ മുഖ്യമന്ത്രി ജെ.ജയലളിയ എന്നതിനു പകരം ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ പേര് അച്ചടിച്ച വന്നതിനെ തുടര്‍ന്ന് മൂന്നര ലക്ഷത്തോളം പുസ്തകങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
പതിനൊന്നാം ക്ലാസിലെ 2.5 ലക്ഷം ഇക്കണോമിക്സ് പാഠപുസ്തകങ്ങളും 70,000 ചരിത്ര പാഠപുസ്തകങ്ങളുമാണ് പിന്‍വലിച്ചത്. പുസ്തകത്തതിന്റെ ആമുഖ പേജിലാണ് മുഖ്യമന്ത്രിയുടെ പേരിന്റെ സ്ഥാനത്ത് കരുണാനിധിയെന്ന് അച്ചടിച്ചു വന്നത്.
പുസ്തകങ്ങളില്‍ വന്നത് അച്ചടിപിശക് അല്ലെന്നും 2011 മുതല്‍ പുസ്തകങ്ങളുടെ ആമുഖ പേജില്‍ മാറ്റം വരുത്താതിരുന്നതു മൂലമുണ്ടായ തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത് ശ്രദ്ധയില്‍ പെടാതിരുന്നതിനാല്‍ നാലു വര്‍ഷമായി മുഖ്യമന്ത്രിയുടെ പേര് കരുണാനിധിയെന്ന് തുടരുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
2011 ലാണ് എ.ഐ.എ.ഡി.എം.കെ അധ്യക്ഷ ജെ. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: