സത്യം എന്നത് എന്റെ നാമധേയമാണ്. സത്യമാണ് എന്റെ പ്രവര്‍ത്തന മണ്ഡലം. സത്യമാണെന്റെ സന്ദേശവും. എന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമിതികളും സത്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന കാര്യത്തില്‍ എനിക്കു നിര്‍ബന്ധമുണ്ട്.
പ്രവര്‍ത്തിക്കാനുള്ള കഴിവ് സ്വന്തം കാര്യം നേടാന്‍വേണ്ടി മാത്രമായിരിക്കരുത്. മറ്റുള്ളവര്‍ക്കു ഗുണം ചെയ്യാന്‍കൂടി ആ കഴിവ് വിനിയോഗിക്കണം. അംഗഭംഗം വന്നവരേയും ബുദ്ധി വികസിക്കാത്തവരേയും തെറ്റിലേക്കു വഴുതി വീണവരേയും അനാഥരേയും അഭയാര്‍ത്ഥികളേയും സഹായിക്കുന്നതും സംരക്ഷിക്കുന്നതും ഉല്‍കൃഷ്ടമായ ഒരു സാധനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: