ഗാലെ: ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന് ലീഡ് സ്വന്തമാക്കി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 300 റണ്‍സിനെതിരെ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്സില്‍ 417 റണ്‍സെടുത്തു. 117 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന് നേടിയത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്ക നാലാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും എട്ട് വിക്കറ്റും കയ്യിലിരിക്കെ 54 റണ്‍സ് പിന്നിലാണ് അവര്‍. 36 റണ്‍സുമായി കരുണരത്നെയും റണ്ണൊന്നുമെടുക്കാതെ ധില്രുവാന് പെരേരയുമാണ് ക്രീസില്‍.
118ന് അഞ്ച് എന്ന നിലയില്‍ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന് അസദ് ഷഫീഖിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും (131) സര്‍ഫ്രാസ് അഹമ്മദിന്റെ 96 റണ്‍സും സുള്‍ഫിഖര്‍ ബാബറുടെ (56) അര്‍ദ്ധസെഞ്ചുറിയുമാണ് ലീഡ് നേടാന്‍ സഹായിച്ചത്. ശ്രീലങ്കക്ക് വേണ്ടി ധില്രുവാന് പെരേര നാലും ദമ്മിക പ്രസാദ് മൂന്നും പ്രദീപ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: