സ്റ്റാവെഞ്ചര്‍: നോര്‍വേ ക്ലാസ്സിക്ക് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെതിരെ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദിന് വിജയം. ഇന്നലെ നടന്ന നാലാം റൗണ്ടില്‍ വെള്ളക്കരുക്കളുമായി കൡച്ച ആനന്ദ് 47 നീക്കങ്ങള്‍ക്കൊടുവിലാണ് കാള്‍സണെ കീഴടക്കിയത്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ പങ്കെടുക്കു ടൂര്‍ണമെന്റാണിത്.
ആദ്യ മൂന്ന് റൗണ്ടുകളിലും സമനില പാലിച്ച ആനന്ദിന് രണ്ടര പോയിന്റുമായി നാലാം സ്ഥാനത്താണ്. മൂന്നര പോയിന്റുള്ള വാസ്ലിന് ടോപ്പലോവും മൂന്ന് പോയിന്റുള്ള ഹികാരി നകാമുറയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. അര പോയിന്റ് മാത്രമുള്ള കാള്സണ് എറ്റവും പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: