മോസ്കോ: പലപ്പോഴും പലരും നേരിടുന്ന പ്രശ്നമാണ് മറവി. ഓടിക്കിതച്ച് ഓഫീസ് ഗെയ്റ്റിലെത്തുമ്പോഴാകും പഞ്ചിങ് കാര്‍ഡ് എടുത്തിട്ടില്ലെന്നറിയുക. പാസ് ഉപയോഗിച്ച് ട്രെയിനിലും, ബസിലും യാത്ര ചെയ്യുന്നവരാകട്ടെ, ചെക്കര്‍മാര്‍ എത്തുമ്പോഴാകും ടിക്കറ്റ് മറന്ന വിവരമറിയുക. ചിലര്‍ക്കാകട്ടെ കാര്‍ഡുകളെല്ലാം കൊണ്ട് നടക്കാന്‍ വലിയ വിഷമവും. ഇതിനെല്ലാം പരിഹാരമാകുന്ന സന്തോഷ വാര്‍ത്ത റഷ്യയില്‍ നിന്ന്. അവിടെ ഒരു എഞ്ചിനീയര്‍ സ്മാര്‍ട്ട് കാര്‍ഡുകള്‍ ചിപ്പ് രൂപത്തിലാക്കി തൊലിക്കടിയില്‍ ഘടിപ്പിച്ചിരിക്കുന്നു.
വ്ളാദ് സെയ്റ്റ്സെവ് എന്ന എഞ്ചിനീയറാണ് യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന കാര്‍ഡും, ഓഫീസില്‍ പഞ്ച് ചെയ്യേണ്ട കാര്‍ഡും ചിപ്പ് രൂപത്തിലാക്കി കൈയുടെ തൊലിക്കടിയില്‍ ഘടിപ്പിച്ചത്. കാര്‍ഡ് വിഘടിപ്പിച്ച്, അതിലെ മെറ്റല്‍ വേര്‍പ്പെടുത്തി ചിപ്പ് അടര്‍ത്തിയെടുത്ത് സിലിക്കണില്‍ വച്ചാണ് തൊലിക്കടിയില്‍ നിക്ഷേപിച്ചത്. മറ്റേ കൈയില്‍ ക്രെഡിറ്റ് കാര്‍ഡ് ചിപ്പ് രൂപത്തിലാക്കി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് വ്ളാദ്.
കാര്‍ഡുകളും സീസണ് ടിക്കറ്റുകളുമൊന്നും നഷ്ടപ്പെടുമെന്ന ഭയം ഇനി വേണ്ടെന്നാണ് വ്ളാദിന്റെ അവകാശവാദം. മഡ്രൊബൊട്സ്.ആര്‍യു എന്ന യു ടൂബ് വീഡിയോയിലൂടെ ഈ പ്രവൃത്തി ഇദ്ദേഹം പരസ്യപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: