തിരുവനന്തപുരം: പട്ടികജാതി,വര്‍ഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി-വര്‍ഗ സംഘടനകള്‍ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് കെപിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഒ. രാജന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
24ന് നടക്കുന്ന ധര്‍ണ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സമുദായസംഘടനകളുടെ സംസ്ഥാനനേതാക്കള്‍ പങ്കെടുക്കും. വ്യാജജാതി സര്‍ട്ടിഫിക്കറ്റിലൂടെ പിഎസ്സി വഴി നിയമനം നേടിയവരെ പുറത്താക്കുക, പട്ടികജാതി-വര്‍ഗ ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രം ഇറക്കുക, അരിപ്പ ഭൂസമരം ഭൂമി നല്കി ഒത്തുതീര്‍പ്പാക്കുക, ലംപ്സംഗ്രാന്റ് മിനിമം 1000 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടേറിയറ്റ് ധര്‍ണയെന്നും അദ്ദേഹം പറഞ്ഞു.
അഖിലകേരള വിശ്വകര്‍മമഹാസഭ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരന്‍ ആചാരി, കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ ശ്രീനിവാസന്, ചക്കാല സമുദായസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മോഹന്‍ദാസ്, കേരള പരവര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് എ. തുളസീധരന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം കെ. പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: