പോലീസ് നടപടി സ്വീകരിക്കണം: ബിജെപി

Saturday 20 June 2015 8:56 pm IST

ചടയമംഗലം: ഓയൂര്‍ ചെറിയവെളിനല്ലൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഓട്ടോറിഷയില്‍ മടങ്ങിയ പട്ടികജാതി യുവാവിനെയും ഓട്ടോഡ്രൈവറും പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ പ്രസാദിനെയും വധിക്കാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ചടയമംഗലം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പോലീസ് ഗൗരവമായി അന്വഷണം നടത്തണം. പ്രദേശത്തെ സമാധാന അന്തരീഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം അക്രമികളെ പിടികൂടി ജയിലില്‍ അടയ്ക്കണം. ജാതിപ്പേര് വിളിച്ചാണ് ബിജെപി പ്രവര്‍ത്തകരെ മുപ്പതോളം വരുന്ന സിപിഎം സംഘം അക്രമിച്ചത്. അക്രമികളെ പിടികൂടാന്‍ പോലീസ് കാട്ടുന്ന കാലതാമസം പ്രതികളെ സംരഷിക്കുന്ന നിലപാടിലേക്കാണ് പോകുന്നത്. ഈ നിലപാട് പോലീസ് തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ബിജെപി തീരുമാനിക്കുമെന്നും മണ്ഡലം കമ്മിറ്റി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മണ്ഡലം പ്രസിഡന്റ് എം.ആര്‍. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പുത്തയം ബിജു. ഹരി പറമ്പില്‍, സി. ബിജു, വാസിയോട് ദിലീപ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.