ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ ദുരിതത്തില്‍

Saturday 20 June 2015 10:35 pm IST

കോട്ടയം: ഓള്‍കേരള ഹൗസ് സര്‍ജന്‍സ് അസോസിയേഷന്റ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 24മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ചികിത്സാമേഖലയിലെ സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുക, സ്റ്റൈപന്റ് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഇന്നലെ രാവിലെ എട്ട് മുതല്‍ ഇന്നു രാവിലെ എട്ടുവരെയാണ് സമരം. പണിമുടക്ക് രോഗികളെ കാര്യമായി ബാധിച്ചു. പിജി ഡോക്ടര്‍മാരാണ് ഇന്നലെ രോഗികളെ പരിശോധന നടത്തിയത്. രോഗികള്‍ക്ക് മതിയായ ചികിത്സ വൈകി രോഗികളുടെ നില അപകടരമാകാതിരിക്കാന്‍ പി ജി ഡോക്ടര്‍മാരും നേഴ്‌സുമാരും നന്നേ പരിശ്രമിക്കേണ്ടി വന്നു. അത്യാഹിത വിഭാഗം, ലേബര്‍റൂം ശസ്ത്രക്രീയ തീയേറ്ററുകള്‍. തീവ്രപരിചരണവിഭാഗം എന്നി വിഭാഗങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കാതിരുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. നിലവില്‍ 150ഹൗസ് സര്‍ജ്ജന്മാരാണ് ആശുപത്രിയിലുള്ളത്. ഇവരെല്ലാം ഇന്നലെ പണിമുടക്കില്‍ പങ്കെടുത്തതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഡോക്ടര്‍മാര്‍ തങ്ങളുടെ ആവിശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം മാസങ്ങള്‍ക്ക് മുമ്പെ നല്‍കിരുന്നെങ്കിലും നടപടി ഉണ്ടായില്ല. അടുത്തിടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മന്ത്രിതലത്തില്‍ അറിയിച്ചെങ്കിലും തീരുമാനം ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്നലെ മുതല്‍ പണിമുടക്ക് ആരംഭിച്ചത്. സമരത്തോടനുബന്ധിച്ച് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. കെജിഎംസിടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ .വര്‍ഗ്ഗീസ് പുന്നൂസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സര്‍ജറി വിഭാഗത്തിലെ ഡോ.രഞ്്ജിന്‍, പി ജി അസോസിയേഷന്‍ പ്രസിഡന്റ്‌ഡോ.ജോണ്‍, മുന്‍ കെഎച്ച്എസ്എ പ്രസിഡന്റ് ഡോ.ജിതിന്‍,എച്ച്എസ്എ പ്രസിഡന്റ് ഡോ.സൂരജ്,സെക്രട്ടറി ഗോഗുല്‍,വൈസ് പ്രസിഡന്റ് ഡോ.മാലതി,ട്രഷറര്‍ ഡോ.മാത്യൂസ്, ഡോ.തോമസ്, ഡോ.ഷെഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.