വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍

Sunday 21 June 2015 9:50 am IST

തിരുവനന്തപുരം: വാവ സുരേഷിനെ പാമ്പുകടിയേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിനെ കടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, സന്ദര്‍ശകരുടെ ബാഹുല്യം കാരണമാണ് ഐസിയുവിലേക്കു മാറ്റിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.