പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന് കേന്ദ്രപ്രതിരോധ മന്ത്രി

Sunday 21 June 2015 12:47 pm IST

പനാജി: മാധ്യമങ്ങളോട് ഇനി ആറു മാസത്തേക്ക് പ്രതികരിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്. അതിനാല്‍ ഇനി ആറു മാസത്തേക്ക് മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സോപൂര്‍ വെടിവയ്പും റാഫേല്‍ കരാറുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിയുടെ പ്രതികരണം മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് പരീക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഗോവയിലെ മണ്ടൂര്‍ ഗ്രാമത്തില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.