ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടില്ല: സദാനന്ദ ഗൗഡ

Sunday 21 June 2015 3:09 pm IST

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാനുള്ള യാതൊരു നിര്‍ദേശവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. സര്‍ക്കാരും ചീഫ് ജസ്റ്റിസും ഒന്നിച്ച് പദ്ധതിരേഖ സമര്‍പ്പിച്ചാല്‍ ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികളില്‍ കെട്ടിക്കിടക്കുന്ന രണ്ടുകോടിയിലധികം കേസുകള്‍ അദാലത്തുകള്‍ മുഖേന ഒത്തുതീര്‍പ്പാക്കും. ഇതോടൊപ്പം സര്‍ക്കാരും പൊതുമേഖല സ്ഥാപനങ്ങളും തമ്മിലുള്ള കേസുകളും അതിവേഗം തീര്‍പ്പാക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് ആര്‍. അജിത് കുമാര്‍ മന്ത്രിയ്ക്ക് നല്‍കി. സെക്രട്ടറി എസ്.എല്‍ ശ്യാം സംസാരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.