സിയാച്ചിന്‍ മുതല്‍ ദക്ഷിണ ചൈന കടല്‍ വരെ യോഗയുടെ മഹത്വം പകര്‍ന്ന് ഭാരതസൈന്യം

Sunday 21 June 2015 3:40 pm IST

ന്യൂദല്‍ഹി:അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഭാരത സൈന്യവും പങ്കാളികളായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിന്‍ മഞ്ഞുമല മുതല്‍ ദക്ഷിണ ചൈന കടല്‍ വരെ യോഗയുടെ മഹത്വം പകരുകയായിരുന്നു സൈനികര്‍. പടക്കപ്പലുകളിലും സൈനിക ക്യാമ്പുകളിലും അവര്‍ ഒരേ മനസോടെ ലോകയോഗാദിനം ആചരിച്ചു. സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്ക് മുകളില്‍ മാറ്റ് വിരിച്ചായിരുന്നു സൈനികര്‍ യോഗാഭ്യാസത്തിനുള്ള നിലമൊരുക്കിയത്. സമുദ്രനിരപ്പില്‍ നിന്ന് 12,000 അടി ഉയരെയുളള ബേസ് ക്യാമ്പിലെ സൈനികരാണ് യോഗയില്‍ പങ്കെടുത്തത്. രാവിലെ ഏഴ് മണിയോടെ മൈനസ് നാല് ഡിഗ്രി സെല്‍ഷ്യസ് തണുപ്പിലായിരുന്നു സൈനികര്‍ ഇവിടെ യോഗയ്ക്ക് തുടക്കമിട്ടത്. തണുപ്പിനെ പ്രതിരോധിക്കുന്ന പ്രത്യേക വേഷവിധാനങ്ങളോടെ ആയിരുന്നു സൈനികര്‍ യോഗയില്‍ പങ്കെടുത്തത്. കാര്‍ഗില്‍, ലഡാക്ക് തുടങ്ങിയിടങ്ങളിലെ സൈനിക ക്യാമ്പുകളിലും യോഗ സംഘടിപ്പിച്ചിരുന്നു. ദക്ഷിണ ചൈന കടലില്‍ വിന്യസിച്ച ഭാരതീയ നാവിക സേനയുടെ ഐഎന്‍എസ് രണ്‍വീര്‍, സത്പുത്ര, കമോര്‍ത്ത, ശക്തി എന്നീ കപ്പലുകളിലും സൈനികര്‍ യോഗാഭ്യാസം നടത്തി. വായുസേനയും വിവിധ കേന്ദ്രങ്ങളില്‍ യോഗാഭ്യാസം സംഘടിപ്പിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിലുള്ള നാവികസേനാ കപ്പലുകളിലും നാവകര്‍ യോഗചെയ്തു. വ്യോമസേനാ അംഗങ്ങള്‍ കുടുംബങ്ങള്‍ക്കൊപ്പമാണ് ബേസുകളില്‍ യോഗപരിശീലിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.