ഹൈദരാബാദ്: സംസ്ഥാനത്ത് യോഗ ക്ലാസുകള്‍ നടത്താന്‍ ആയുഷ് ഡിപ്പാര്‍ട്ടുമെന്റിന് 25 കോടി രൂപ നല്‍കുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. സംസ്ഥാനതല അന്താരാഷ്ട്ര യോഗ ദിനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നരേന്ദ്ര മോദിയെ പേരിലെ സാമ്യത്തിലും സ്വാമി വിവേകാന്ദനെപ്പോലെയാണെന്നു വിശേഷിപ്പിച്ച നായിഡു, അന്താരാഷ്ട്ര സമൂഹത്തെ ആത്മീയ ദര്‍ശനത്തിലേക്ക് ഏകോപിപ്പിക്കാന്‍ മോദിക്കായി. യോഗക്ക് അന്താരാഷ്ട്ര പദവി നേടിക്കൊടുത്തു പ്രധാനമന്ത്രി, നായിഡു പറഞ്ഞു.
യോഗ സന്തോഷവും ആരോഗ്യവും നല്‍കും. ആത്യന്തികമായി യോഗക്കുവേണ്ടി ചെലവിടുന്നത് ആരോഗ്യ സംരക്ഷണത്തിന് പൊതുപണം ചെലവിടുന്നത് കുറയ്ക്കാന്‍ സഹായകമാകും, നായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: