തൃക്കരിപ്പൂര്‍ (കാസര്‍കോട്): വലിയ പറമ്പ് പഞ്ചായത്തിലെ മാവിലാ കടപ്പുറത്ത് അമ്മയെയും രണ്ട് പെണ്മക്കളെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ചെറുകാനത്തെ ജയന്റെ ഭാര്യ സൗമ്യ (35), മക്കളായ യദുനന്ദ (എട്ട്), ദേവനന്ദ (നാല്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാവിലാ കടപ്പുറത്തെ സ്വന്തംവീട്ടിലെ കിടപ്പുമുറിയിലാണ് സൗമ്യയെയും മക്കളെയും തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 3.30 ഓടെ വീട്ടില്‍ നിന്ന് നിലവിളിയോടൊപ്പം തീയും പുകയും ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഇവരെ കിടപ്പുമുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്‍ത്താവായ ജയന് കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ സമയത്താണ് സംഭവം നടന്നത്. വിവരമറിഞ്ഞ് നീലേശ്വരം സി.ഐ. പ്രേമചന്ദ്രന്, ചന്തേര എസ്.ഐ: എം. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രന്-ശാരദ ദമ്പതികളുടെ മകളാണ് മരിച്ച സൗമ്യ. സഹോദരങ്ങള്‍: സജീഷ്, സജീവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: